കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ വൻ ഭൂചലനം. ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 115 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു ഭൂചലനമുണ്ടായത്.
മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു.