മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

മാസം 310 രൂപയുടെ വര്‍ധനവാണുണ്ടായത്

Dec 23, 2025 - 15:18
Dec 23, 2025 - 15:18
 0
മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം തുക 810 രൂപയായാണ് ഉയര്‍ത്തിയത്. മാസം 310 രൂപയുടെ വര്‍ധനവാണുണ്ടായത്.
 
കൂടാതെ ഒരു വർഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നൽകണം. പ്രീമിയം തുക വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയിൽ നിന്ന് ഈടാക്കും. അടുത്തമാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

What's Your Reaction?

like

dislike

love

funny

angry

sad

wow