ഒരു ലക്ഷവും കടന്ന് സ്വർണവില

10,1600 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില.

Dec 23, 2025 - 10:45
Dec 23, 2025 - 10:45
 0
ഒരു ലക്ഷവും കടന്ന് സ്വർണവില
തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്.  ഒരു ലക്ഷം രൂപ കടന്നിരിക്കുകയാണ് സ്വർണ്ണവില.  1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 12,700 രൂപയാണ് വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 10,1600 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില.
 
സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 99840 ആയിരുന്നു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow