പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഹോദരന്‍ ആന്‍ഡ്രേയ്ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ പൂർണമായും കത്തിനശിച്ചെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ സഹോദരനും മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.
ലംബോർഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. 2020ലാണ് ജോട്ട ലിവർപൂളിന്റെ ഭാഗമാകുന്നത്.