സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകളുടെ പണിമുടക്ക് എട്ടിന് 

പരിഹാരമുണ്ടായില്ലെങ്കിൽ ജൂലായ് 22-മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു

Jul 3, 2025 - 17:40
Jul 3, 2025 - 17:40
 0  11
സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകളുടെ പണിമുടക്ക് എട്ടിന് 

മലപ്പുറം: സ്വകാര്യ ബസുകൾ ചൊവ്വാഴ്ച (ജൂലൈ എട്ടിന്) സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുമെന്ന് മലപ്പുറം ജില്ലാ ബസുടമ സംയുക്തസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ അതുതന്നെയാക്കി പുതുക്കിനൽകുക, വിദ്യാർഥികളുടെ സൗജന്യനിരക്ക് കുറഞ്ഞത് അഞ്ചുരൂപയാക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി സമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെയാണ് പണിമുടക്ക് നടത്തുന്നത്. 

സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സൂചനാസമരത്തിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ ജൂലായ് 22-മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംയുക്തസമിതി സംസ്ഥാന ചെയർമാൻ ഹംസ എരീക്കുന്നൻ, ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ, ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഫാസ് മാനു എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow