നോര്‍വെ: നോർവേ ചെസ്സിൽ ആറാം റൗണ്ടില്‍ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യന്‍ താരം ഡി ഗുകേഷ്. ആറാം റൌണ്ടിലാണ് കാൾസണെതിരെ ആധികാരി വിജയം നേടിയത്. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ ഇതാദ്യമായാണ് ഗുകേഷ് തോല്‍പ്പിക്കുന്നത്.
തന്റെ പരാജയത്തിന്റെ നിരാശ ടേബിളിൽ ഇടിച്ചായിരുന്നു അദ്ദേഹം തീർത്തത്. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. നാല് മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കൾക്കൊടുവിലാണ് കാൾസണെതിരെ വിജയം ഉറപ്പിക്കാൻ ഗുകേഷിനായത്.