തിരുവനന്തപുരം: കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കെ രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയും ഉത്തരവിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം.
ഈ മാസം 13 നാണ് ഇപ്പോഴത്തെ ബോർഡിന്‍റെ കലാവധി അവസാനിപ്പിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം നിലവിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വിസിയായിരുന്നു കെ. ജയകുമാർ.