തദ്ദേശ തെരഞ്ഞെടുപ്പ്‌; ഭരണം നിലനിർത്താൻ പ്രമുഖരെ അണിനിരത്തി എൽഡിഎഫ്

93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Nov 10, 2025 - 17:54
Nov 10, 2025 - 17:54
 0
തദ്ദേശ തെരഞ്ഞെടുപ്പ്‌; ഭരണം നിലനിർത്താൻ പ്രമുഖരെ അണിനിരത്തി എൽഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ പ്രമുഖരെ അണിനിരത്തി എൽഡിഎഫ്.  93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  31 സീറ്റിൽ LDF ഘടകകക്ഷികൾ മത്സരിക്കുമെന്ന് വി ജോയി പറഞ്ഞു. 
 
93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐഎം -70, സി പി ഐ – 17, കെ സി എം -3, ആർ ജെഡി-3, ജെഡിഎസ് – 2, ജെ എസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, എൻസിപി, കേരള കോൺഗ്രസ് ബി – 1 സീറ്റ് വീതം എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
 
നേരത്തെ കോണ്‍ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടമാകും നടക്കുക. 30 വയസിന് താഴെയുള്ള 13 പേരാണ് മത്സരരംഗത്തുള്ളത്.  പൗണ്ട്കടവ്, വെങ്ങാനൂർ, ബീമാപള്ളി, കാലടി, ഫോർട്ട്, ശ്രീകണ്ഠേശ്വരം, കരമന, മേലാങ്കോട് എന്നിവിടങ്ങളിൽ നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow