തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്‍പ്പറേഷൻ കെട്ടിടത്തിലെ വട്ടിയൂര്‍ക്കാവ് എംഎൽഎ വികെ പ്രശാന്തിന്‍റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്.
സൗഹൃദം വെച്ചാണ് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഇക്കാര്യം പ്രശാന്ത് എം എൽ എയോട് ആവശ്യപ്പെട്ടതെന്നും വി വി രാജേഷ് പറഞ്ഞു. ഇത് രാഷ്ട്രീയവല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു. സംഭവത്തിന് ശേഷം ശ്രീലേഖ വിളിച്ച് സംസാരിച്ചുവെന്നും വി വി രാജേഷ് പറഞ്ഞു.
എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറയണമെന്നില്ല. ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോര്‍പ്പറേഷൻ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കും. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്.
മേയറായിരുന്നെങ്കില്‍ ഓഫീസ് കിട്ടിയേനെ എന്ന് പറഞ്ഞു എന്നതില്‍ വസ്തുതയില്ലെന്നും വി വി രാജേഷ് പറഞ്ഞു. വിവാദം ആളിക്കത്തിക്കേണ്ട ആവശ്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു.