'കോൺഗ്രസ് ബി.ജെ.പിയിലേക്ക് ചാടാൻ തക്കം പാർത്തിരിക്കുന്നു'; മുഖ്യമന്ത്രിയുടെ പരിഹാസവും സതീശന്റെ മറുപടിയും
ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു
തിരുവനന്തപുരം: മറ്റത്തൂരിൽ മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെയാണ് ബി.ജെ.പി കോൺഗ്രസുകാരെ കൊണ്ടുപോയതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു.
അരുണാചൽ പ്രദേശ് (43 എംഎൽഎമാർ), പുതുച്ചേരി, ഗോവ എന്നിവിടങ്ങളിൽ കോൺഗ്രസ് ബി.ജെ.പിയിൽ ലയിച്ചതിന്റെ 'കേരള മോഡൽ' ആണ് മറ്റത്തൂരിൽ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസിന് മനസാക്ഷിക്കുത്തില്ലെന്നും സ്വയം വിൽക്കാനുള്ള അവരുടെ സന്നദ്ധതയാണ് ബിജെപിക്ക് കേരളത്തിൽ വളമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് വി.ഡി. സതീശൻ ശക്തമായ മറുപടി നൽകി. മറ്റത്തൂരിൽ ആരും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു. പ്രധാനമന്ത്രി പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം തിരിച്ചടിച്ചു. ബി.ജെ.പി-സി.പി.എം ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സതീശന്റെ ഈ പ്രതികരണം.
What's Your Reaction?