കൊല്ലം: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ഗാനവും കൊടിയും ഉപയോഗിച്ചതിനെതിരെ അന്വേഷണം ആരംഭിച്ചുവെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര ഉപദേശ സമിതിക്ക് നോട്ടീസ് നല്‍കിയെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിർദ്ദേശമുണ്ട്. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ദേവസ്വത്തിന് രാഷ്ട്രീയമില്ലെന്നും 19ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.