മുൻ എസ്പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു
സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല.

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശിച്ചത്.ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.
പി വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരെ നടപടി ഉണ്ടായത്. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിയെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല.
What's Your Reaction?






