നടന്‍ അജിത് വിജയന്‍ അന്തരിച്ചു
കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും ചെറുമകനാണ്.

കൊച്ചി : സിനിമ - സീരിയൽ നടൻ അജിത് വിജയൻ അന്തരിച്ചു. 57 വയസായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ്, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും ചെറുമകനാണ്. ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി.
What's Your Reaction?






