ബമ്പർ ജനുവരി ഇരുപത്തിനാലിന് തീയേറ്ററുകളിൽ

തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനി, ഹരീഷ് പേരടി, ടിറ്റു വിത്സൻ, സീമാ.ജി. നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Jan 21, 2025 - 19:25
Jan 21, 2025 - 23:51
 0  2
ബമ്പർ ജനുവരി ഇരുപത്തിനാലിന് തീയേറ്ററുകളിൽ

വേദാപിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ് ത്യാഗരാജൻ നിർമിക്കുന്ന ബമ്പർ ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം എം സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. പ്രദർശനത്തിനു മുന്നോടിയായി ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.

തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. എന്നാൽ ടിക്കറ്റ് അദ്ദേഹത്തിന്റെ പക്കൽ നിന്നും നഷ്ടമാകുന്നു. അതിനിടെ അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനി, ഹരീഷ് പേരടി, ടിറ്റു വിത്സൻ, സീമാ.ജി. നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സംഗീതം- ഗോവിന്ദ് വസന്ത്
ഛായാഗ്രഹണം- വിനോദ് രത്ന സ്വാമി
കോ-പ്രൊഡ്യൂസർ- രാഘവ രാജ
പി.ആർ.ഒ- വാഴൂർ ജോസ്

ആർ. സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow