സാഹസം പായ്ക്കപ്പ് ആയി

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്.

Mar 16, 2025 - 10:59
 0  4
സാഹസം പായ്ക്കപ്പ് ആയി

കൊച്ചി: ഹ്യൂമർ ആക്ഷൻ ജോണറിൽ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്.

പുതിയ തലമുറക്കാരായ അഭിനേതാക്കളും ഒപ്പം ജനപ്രിയരായ സീനിയർ നടന്മാരേയും ഒരു പോലെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

നരേൻ, ബാബു ആന്റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, റംസാൻ, ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാ രമേഷ്, ജയശ്രീ, ആൻ സലിം എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജു വർഗീസ് അവതരിപ്പിക്കുന്നു.

തിരക്കഥ, സംഭാഷണം- ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ.
സംഗീതം- ബിബിൻ ജോസഫ്.
ഛായാഗ്രഹണം- ആൽബി.
എഡിറ്റിംഗ്- കിരൺ ദാസ്.
കലാസംവിധാനം- സുനിൽ കുമാരൻ.
മേക്കപ്പ്- സുധി കട്ടപ്പന.
കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം- ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ.
ഡിസൈൻ- യെല്ലോ ടൂത്ത്.
ആക്ഷൻ- ഫീനിക്സ് പ്രഭു.
ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല.
പി.ആർ.ഒ- വാഴൂർ ജോസ്.

സ്പൈർ പ്രൊഡക്ഷൻസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow