'പീക്കി ബ്ലൈൻഡേഴ്‌സ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി

പീക്കി ബ്ലൈൻഡേഴ്‌സ് സ്രഷ്ടാവ് സ്റ്റീവൻ നൈറ്റിൻ്റെ തിരക്കഥയിൽ ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Dec 20, 2024 - 23:10
 0  8
'പീക്കി ബ്ലൈൻഡേഴ്‌സ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി

നെറ്റ്ഫ്ലിക്‌സിൻ്റെ പീക്കി ബ്ലൈൻഡേഴ്‌സ് ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സിലിയൻ മർഫിയുടെയും ബാരി കിയോഗനിന്റെയും  അവതരിപ്പിക്കുന്ന ബി.ടി.എസ് (ബിഹൈൻഡ് ദ സീൻ) സ്റ്റില്ലുമായാണ് അറിയിപ്പ് പോസ്റ്റ് വന്നത്.

പീക്കി ബ്ലൈൻഡേഴ്‌സ് സ്രഷ്ടാവ് സ്റ്റീവൻ നൈറ്റിൻ്റെ തിരക്കഥയിൽ ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റെബേക്ക ഫെർഗൂസൺ, ടിം റോത്ത്, സ്റ്റീഫൻ ഗ്രഹാം, സോഫി റണ്ടിൽ, നെഡ് ഡെന്നിഹി, പാക്കി ലീ, ഇയാൻ പെക്ക്, ജെയ് ലൈക്കുർഗോ എന്നിവരടങ്ങുന്ന ഒരു സപ്പോർട്ടിംഗ് കാസ്റ്റും ചിത്രത്തിന് പൊലിമയേകുന്നു.

1900-കളിലെ ബർമിംഗ്ഹാമിലെ നിയമവിരുദ്ധമായ തെരുവുകളിൽ നിന്ന് അവാർഡ് നേടിയ ഗ്യാങ്സ്റ്റർ സാഗയിൽ നിന്ന് രൂപാന്തരപ്പെടുത്തിയ ഈ ചിത്രം ഒക്ടോബർ രണ്ടാം വാരത്തിലാണ് നിർമ്മാണം ആരംഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow