സൂത്രവാക്യം സിനിമ സെറ്റ് ലഹരിമുക്തമായിരുന്നെന്ന് അണിയറ പ്രവർത്തകർ

നടന്നത് മാര്‍ക്കറ്റിംഗ് ആണെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് നിര്‍മാതാവ് പറഞ്ഞു

Apr 20, 2025 - 11:45
Apr 20, 2025 - 11:45
 0  16
സൂത്രവാക്യം സിനിമ സെറ്റ് ലഹരിമുക്തമായിരുന്നെന്ന് അണിയറ പ്രവർത്തകർ
തിരുവനന്തപുരം: നടി വിൻസി അലേഷ്യസിന്റെ പരാതിയിൽ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. സൂത്രവാക്യം സിനിമ സെറ്റ് ലഹരിമുക്തമായിരുന്നെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പ്രശ്നങ്ങളെ കുറിച്ച് അറിയുന്നത് മാധ്യമങ്ങൾ വഴിയാണെന്നും തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നുമാണ് ഇവർ പറയുന്നത്.
 
ചീഫ് ടെക്‌നിഷ്യൻമാരിൽ ആരുടെ അടുത്തും വിൻസി പറഞ്ഞിട്ടില്ല. മാത്രമല്ല നടന്നത് മാര്‍ക്കറ്റിംഗ് ആണെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് നിര്‍മാതാവ് പറഞ്ഞു. സിനിമയുടെ പ്രധാന പ്രവർത്തകർക്കാർക്കും  ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ലായിരുന്നു.  സിനിമയിൽ ആർക്കാണ് പ്രശ്നങ്ങൾ അറിയാവുന്നതെന്ന് വിൻസി കൃത്യമായി പറഞ്ഞിട്ടില്ലെന്നും സംവിധായകൻ യൂജിന്‍ ജോസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow