നീതിയുടെ നിലപാടിൽ ഉറച്ചു നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കഥയുമായി ‘ധീരം’ ടീസർ പുറത്തിറങ്ങി
ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ഇന്ദ്രജിത്ത് എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന നീതിമുറുകൻ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്

കൊച്ചി: "നീതിമാന്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്… അവന്റെ ഭവനത്തെ ആക്രമിക്കയും അരുത്… നീതിമാൻ ഏഴ് തവണ വീണാലും എഴുന്നേല്‍ക്കും… ദുഷ്ടന് അതെല്ലാം നാശം കൊണ്ടുവരും" — ഈ ബൈബിൾ വാക്യം പ്രമേയമാക്കി ഇന്ത്യയിലെ നിയമത്തിന്റെയും നീതിയുടേയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ധീരം’. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങി.
ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ഇന്ദ്രജിത്ത് എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന നീതിമുറുകൻ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ആഴത്തിലുള്ള സസ്പെൻസ്, ദുരൂഹത, പ്രമേയത്തിലെ തീവ്രത എന്നിവയിലൂടെ സിനിമയെ വ്യത്യസ്തമായ ഒരു അന്വേഷണ ത്രില്ലറായി മാറ്റുന്ന ചിത്രമാണിത്.
റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവരുടെ നിർമ്മാണത്തിൽ, റെമോ എൻറർടൈൻമെൻറ്സിന്റെ സഹകരണത്തോടെ മലബാർ ടാക്കീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹബീബ് റഹ്മാൻ കോ-പ്രൊഡ്യൂസർ ആണ്.
ടീസറിൽ തന്നെ ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിലടക്കം ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച്, നീതി, ധൈര്യം, സാഹസികത എന്നീ മൂല്യങ്ങൾ ഉന്നയിക്കുന്ന സംഭാഷണങ്ങളും ദൃശ്യസാങ്കേതികതയും പ്രേക്ഷകരെ കവർന്നെടുത്തിട്ടുണ്ട്.
താരനിര:
ഇന്ദ്രജിത്ത് സുകുമാരൻ – എ.എസ്.പി. സ്റ്റാലിൻ ജോസഫ്
ദിവ്യ പിള്ള, നിഷാന്ത് സാഗർ, അജു വർഗീസ്
റൺജി പണിക്കർ, സൂര്യ (പണി ഫെയിം), റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സാങ്കേതിക നിർവ്വഹണം:
തിരക്കഥ: ദീപു എസ്. നായർ, സന്ധീപ് നാരായണൻ.
സംഗീതം: മണികണ്ഠൻ അയ്യപ്പ.
ഛായാഗ്രഹണം: സൗഗന്ധ് എസ്.യു.
എഡിറ്റിംഗ്: നഗൂരാൻ രാമചന്ദ്രൻ.
കലാസംവിധാനം: സാബു മോഹൻ.
മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ.
കോസ്റ്റ്യൂം ഡിസൈൻ: റാഫി കണ്ണാടിപ്പറമ്പ്.
നിശ്ചല ഛായാഗ്രഹണം: സേതു അത്തിപ്പിള്ളിൽ.
ചീഫ് അസ്സോ. ഡയറക്ടർ: തൻവിൻ നസീർ.
പ്രൊജക്ട് ഡിസൈനർ: ഷംസു വപ്പനം.
പ്രൊഡക്ഷൻ മാനേജർ: ധനേഷ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ.
പി.ആർ.ഒ: വാഴൂർ ജോസ്.
കോഴിക്കോടും കുട്ടിക്കാനം പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം, അടുത്ത ദിവസങ്ങളിൽ തന്നെ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
'ധീരം', നീതിയും ധൈര്യവും കൂടിയുള്ള ഒരു രാഷ്ട്രീയ-പൊലീസ് പശ്ചാത്തല ത്രില്ലറായി, മലയാള സിനിമയിലെ ഒരു തികച്ചും വ്യത്യസ്തമായ അന്വേഷണ ചിത്രമായി മാറുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






