ഉത്തരാഖണ്ഡിലെ ഹിമപാതം: കണ്ടെത്താനുള്ളത് 25 പേരെ

റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഹിമപാതത്തില്‍ അകപ്പെട്ടത്.

Mar 1, 2025 - 12:09
Mar 1, 2025 - 12:09
 0  11
ഉത്തരാഖണ്ഡിലെ ഹിമപാതം: കണ്ടെത്താനുള്ളത് 25 പേരെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഇനി 25 പേരെയാണ് കണ്ടെത്താനുള്ളത്.  57 തൊഴിലാളികളാണ് ഹിമപാതം മൂലം കുടുങ്ങിയത്. ഇതിൽ 32 പേരെ രക്ഷപ്പെടുത്തി.

റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. രണ്ടാം ദിവസം കാലാവസ്ഥയിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. ഇന്ത്യൻ സൈന്യം തിരച്ചിൽ പ്രവർത്തനം പുനരാരംഭിച്ചിരിക്കുകയാണ്.  രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.

ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെ ഹിമപാതം ഉണ്ടായത്.  

What's Your Reaction?

like

dislike

love

funny

angry

sad

wow