വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല

Mar 1, 2025 - 11:51
Mar 1, 2025 - 11:52
 0  11
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. ഫെബ്രുവരി 1ന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1,806 ആയിരുന്നു.

ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. കൂടാതെ ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.    

What's Your Reaction?

like

dislike

love

funny

angry

sad

wow