ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലാണ് നടപടി. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി.
ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹാജരാകേണ്ട തീയതിയിൽ ഇളവ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമർശം. ബിജെപി നേതാവായ പ്രതാപ് കാട്ടിയാർ ആണ് രാഹുലിനെതിരെ പരാതി നൽകിയത്. 2018ലാണ് സംഭവം നടന്നത്.