പാക് സൈന്യം ഭീകരർക്കൊപ്പം; ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല

May 12, 2025 - 15:45
May 12, 2025 - 15:45
 0  14
പാക് സൈന്യം ഭീകരർക്കൊപ്പം; ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന
ഡല്‍ഹി: ഭാവിയില്‍ പാക് ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ സജ്ജമെന്ന് സേന. പാകിസ്താൻ സൈന്യം ഭീകരർക്ക് വേണ്ടി ഇടപ്പെട്ടുവെന്നും  ഈ സാഹചര്യത്തിൽ മറുപടി നൽകേണ്ടത് ആവശ്യം ആയിരുന്നുവെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു. 
 
കര-വ്യോമ-നാവിക സേന മേധാവിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നെന്നും ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചതിന് സർക്കാരിന് നന്ദിയും സൈന്യം അറിയിച്ചു. 
 
ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് (ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ്), വൈസ് അഡ്മിറൽ എ എൻ പ്രമോദ് (ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ്), എയർ മാർഷൽ എ കെ ഭാരതി (ഡയറക്ടർ ജനറൽ എയർ ഓപ്പറേഷൻസ്), രാജീവ് ഘായ് എന്നിവരാണ് സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. മാത്രമല്ല പാകിസ്ഥാന്‍റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ലെന്നും അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുമുണ്ടെന്നും വാർത്താസമ്മേളനത്തിൽ സേന അറിയിച്ചു. 
 
പാകിസ്താന്റെ വ്യോമത്താവളങ്ങളുടെയും തകർത്ത വിമാനങ്ങളുടെയും ഡ്രോണുകളുടെയും ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം നടത്തിയത്. ശത്രു രാജ്യങ്ങളുടെ ആക്രമണം തിരിച്ചറിയാനും പേടിയില്ലാതെ തിരിച്ചടിക്കാനും നാവിക സേന സജ്ജമാണെന്നും  ഭാവിയിലെ ഏത് പ്രകോപനത്തെയും ഇന്ത്യ നേരിടുമെന്നും നേവൽ ഓപ്പറേഷൻ മേധാവി എ എൻ പ്രമോദ് പറഞ്ഞു. 
 
ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതിര്‍ത്തിയിലെ വ്യോമസേനപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണ്. ഇന്ത്യയുടെ റഡാർ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും സാധ്യമല്ലെന്നും സേന അറിയിച്ചു. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് നമ്മുടെ ഭാഗത്തു ഉണ്ടായത്. പിച്ചോര, ദോസ എകെ, എൽഎൽഎഡി ഗൺസ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പാക് ആക്രമണത്തെ തകർത്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കറാച്ചിയിലും ആക്രമണം നടത്തിയതായും സേന അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow