'മേയ് 4 കഴിഞ്ഞാല്‍ ആരെയും വിടില്ല'; തൃണമൂല്‍ ഗുണ്ടകള്‍ക്ക് മോദിയുടെ അന്ത്യശാസനം
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ടിഎംസി ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബങ്കുറയിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തൃണമൂലിലെ അഴിമതിക്കാരും ഗുണ്ടകളും ഏപ്രിൽ 29-നകം കീഴടങ്ങണമെന്നും മേയ് നാലിന് ശേഷം ആരെയും വെറുതേവിടില്ലെന്നും മോദി പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടി നിയമം ലംഘിക്കുന്ന സർക്കാർ മതപരമായ സംവരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം, തൃണമൂലിന്റെ ഭീഷണി രാഷ്ട്രീയത്തിന് അന്ത്യമാകുമെന്നും കൂട്ടിച്ചേർത്തു.
What's Your Reaction?