നിതിന്‍ രാജിന്റെ മരണം ;വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കോളജ് അധികൃതർ രംഗത്തെത്തി. നിതിന്റെ മരണത്തിൽ കോളജിനോ അധ്യാപകർക്കോ യാതൊരു പങ്കുമില്ലെന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവദിവസം നടന്നതെന്നും കോളജ് പുറത്തിറക്കിയ നോട്ടീസിൽ അവകാശപ്പെടുന്നു.
നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയ്ക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതിനെത്തുടർന്നാണ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ വിളിച്ചുവരുത്തിയത്. എന്നാൽ, അധ്യാപികയുടെ പേര് താനല്ല നൽകിയതെന്ന് നിതിൻ പറഞ്ഞു. അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെ നിതിൻ മുറിയിൽ നിന്ന് പുറത്തിറങ്ങി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നുവെന്നാണ് കോളജിന്റെ വിശദീകരണം. മുൻപ് നിതിനെതിരെ അച്ചടക്ക നടപടി വന്നപ്പോഴും കൗൺസലിംഗ് നൽകാനാണ് കോളജ് ശ്രമിച്ചതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
What's Your Reaction?