ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്;'ഒന്നുമറിയില്ലെന്ന്' ഇറാന്റെ പരമോന്നത പ്രതിനിധി
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) വെടിയുതിർത്ത സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി. ഇന്ത്യയുമായുള്ള ബന്ധം അതിശക്തമാണെന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലേക്ക് ഇന്ധനവുമായി വന്ന 14 കപ്പലുകളുടെ വ്യൂഹത്തിന് നേരെയാണ് ഇറാൻ ഗൺബോട്ടുകളിൽ നിന്ന് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് 13 കപ്പലുകൾ യാത്ര തിരിച്ചുവിട്ടെങ്കിലും, ഹിന്ദുസ്ഥാൻ പെട്രോളിയത്തിനായി എണ്ണയുമായി വന്ന ഒരു ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നതായാണ് റിപ്പോർട്ട്. മേഖലയിൽ സമാധാനം നിലനിൽക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും യുദ്ധം താൽപ്പര്യമില്ലെന്നും ഇലാഹി പറഞ്ഞു.
What's Your Reaction?