യു.എസില്‍ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി

ശ്വേതയെയും ദ്രുവയെയും കൊലപ്പെടുത്തിയശേഷം ഹർഷവർധന ജീവനൊടുക്കിയെന്നാണു സൂചനയെന്നു പോലീസ് പറഞ്ഞു

May 1, 2025 - 10:07
May 1, 2025 - 11:23
 0  13
യു.എസില്‍ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി

ന്യൂയോർക്ക്: യുഎസില്‍ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. വാഷിങ്ടൻ സംസ്ഥാനത്തെ ന്യൂകാസിൽ നഗരത്തിലാണ് ഇന്ത്യൻ കുടുംബത്തെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മൈസൂരിലെ വിജയനഗരം ആസ്ഥാനമായ ഹോളോവേൾഡ് റോബട്ടിക്സ് കമ്പനി സിഇഒ ഹർഷവർധന കിക്കേരി (57), ഭാര്യയും ഹോളോവേൾഡ് സഹസ്ഥാപകയുമായ ശ്വേത പന്യം (44), മകൻ ദ്രുവ കിക്കേരി (14) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശ്വേതയെയും ദ്രുവയെയും കൊലപ്പെടുത്തിയശേഷം ഹർഷവർധന ജീവനൊടുക്കിയെന്നാണു സൂചനയെന്നു പോലീസ് പറഞ്ഞു. ഏഴ് വയസുള്ള ഇളയമകൻ വീട്ടിലില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. വെടിയൊച്ച കേട്ട് അയൽവാസികളാണു പോലീസിനെ വിവരമറിയിച്ചത്.

ഹർഷവർധന ടെക് മേഖലയിൽ യുഎസ്, ചൈന, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നായി 44 രാജ്യാന്തര പേറ്റന്റ് നേടിയിട്ടുണ്ട്. പ്രവർത്തനമികവിനു മൈക്രോസോഫ്റ്റിന്റെ ഗോൾഫ് സ്റ്റാർ, ഇൻഫോസിസ് എക്സലൻസ് അവാർഡ്, ഭാരത് പെട്രോളിയം സ്കോളർഷിപ് അടക്കം ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow