ടൗണ്‍ഷിപ്പിലെ വിള്ളല്‍ വിവാദം ;മന്ത്രിക്കെതിരെ വീട്ടുടമ
വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടിന്റെ വിള്ളൽ പരിശോധിക്കാനെത്തിയ മന്ത്രി കെ. രാജനെതിരെ രൂക്ഷവിമർശനവുമായി വീട്ടുടമ നൗഫൽ. താൻ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ മന്ത്രി തയ്യാറായില്ലെന്നും വിള്ളൽ അടയാളപ്പെടുത്തിയ വരകൾ മായ്ച്ചു കളഞ്ഞത് വലിയ വിഷമമുണ്ടാക്കിയെന്നും നൗഫൽ പറഞ്ഞു. 16 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദുരന്തബാധിതനായ തനിക്കെതിരെ നടക്കുന്ന സൈബറക്രമണങ്ങളിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
ഒരു ദിവസം പോലും താമസിക്കാത്ത പുതിയ വീടിന്റെ അവസ്ഥ കണ്ട് സങ്കടം പ്രകടിപ്പിച്ച നൗഫൽ, താൻ നേരിടുന്ന ഭീഷണി ഫോൺ കോളുകൾ ഉടൻ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി. ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരം സംബന്ധിച്ച് നേരത്തെ ഉയർന്ന പരാതികൾ ശരിവെക്കുന്നതാണ് നൗഫലിന്റെ വാക്കുകൾ. സർക്കാർ നൽകുന്ന വീട് മികച്ചതായിരിക്കുമെന്ന് കരുതിയാണ് ഇവിടേക്ക് മാറാൻ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?