ഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ഡൽഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്.
നഗരത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ് (436). മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ശൈത്യകാലം അടുക്കുന്നതോടെ ഡൽഹിയിൽ വായു മലിനീകരണം കൂടുതല്‍ വഷളാകും എന്നാണ് വിലയിരുത്തല്‍. ഡൽഹി സർക്കാരിന്റെയും മുനിസിപ്പൽ കോർപ്പറേഷൻറെയും ജീവനക്കാർക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം നിർദേശിച്ചിരുന്നു.