മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

നവംബർ 11 മുതൽ ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്

Nov 10, 2025 - 12:53
Nov 10, 2025 - 12:54
 0
മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി: നിർമാണത്തിന് ശേഷമുള്ള പ്രധാന അറ്റകുറ്റപ്പണികൾക്കായി ഇടുക്കി വൈദ്യുതി നിലയം നാളെ (നവംബർ 11) മുതൽ ഒരു മാസത്തേക്ക് അടച്ചിടും. മൂലമറ്റം പവർഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് പ്രവർത്തനം താത്കാലികമായി നിർത്തുന്നത്. നവംബർ 11 മുതൽ ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്.

ഈ കാലയളവിൽ സംസ്ഥാനത്ത് ഏകദേശം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകാൻ സാധ്യത. നിലവിലെ പ്രതിദിന ഉത്പാദനം 780 മെഗാവാട്ടാണ്. പവർഹൗസ് അടയ്ക്കുന്നതോടെ ഇത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും.

ഭാഗികമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ കെഎസ്ഇബി പരിശോധിക്കുന്നുണ്ട്.
പവർഹൗസിലെ ആകെ ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്.

രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൽവിൻ്റെ സീലുകൾക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാന അറ്റകുറ്റപ്പണി. സീൽ മാറ്റുന്ന ഈ ജനറേറ്ററുകൾക്കൊപ്പം നാലാമത്തെ ജനറേറ്ററും പ്രവർത്തിക്കുന്നില്ല. അതിനാൽ അതിൻ്റെ പ്രവർത്തനവും ഈ സമയത്ത് നിർത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow