മമതയെ വീഴ്ത്തി സുവേന്ദു; ആസ്തിയിൽ മുന്നിൽ മമതയുടെ വരുമാനം
നന്ദിഗ്രാം ഉൾപ്പെടെയുള്ള രാഷ്ട്രീയ പടക്കളങ്ങളിൽ മമത ബാനർജിയെ നേരിട്ട സുവേന്ദു അധികാരിക്ക് 85.87 ലക്ഷം രൂപയുടെ മൊത്തം ആസ്തിയാണുള്ളത്. എന്നാൽ ഇദ്ദേഹത്തിന് സ്വന്തമായി സ്വർണമോ കാറോ ഇല്ല. വിവിധ ബാങ്കുകളിലായി 7.34 ലക്ഷം രൂപയുടെ നിക്ഷേപവും പോസ്റ്റൽ സേവിങ്സ്, എൻഎസ്സി, എൽഐസി തുടങ്ങിയ പദ്ധതികളിലായി ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യവുമുണ്ട്. പുർബ മേദിനിപ്പുർ ജില്ലയിലും നന്ദിഗ്രാമിലുമായി 61.30 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കൾ സുവേന്ദുവിനുണ്ട്. 17.38 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ നിലവിലെ വാർഷിക വരുമാനം.
അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ആകെ 15.37 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. സ്വന്തമായി ഭൂമിയോ വാഹനമോ ഇല്ലാത്ത മമതയ്ക്ക് 9 ഗ്രാം സ്വർണ്ണമുണ്ട്. 12.76 ലക്ഷം രൂപ ബാങ്ക് നിക്ഷേപമുള്ള മമതയുടെ വാർഷിക വരുമാനം 23.21 ലക്ഷം രൂപയാണ്. രാഷ്ട്രീയ എതിരാളിയായ സുവേന്ദുവിനേക്കാൾ വാർഷിക വരുമാനത്തിൽ മമത ഏറെ മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുവരും കടബാധ്യതകളില്ലാത്തവരാണെന്നതും സത്യവാങ്മൂലത്തിൽ പറയുന്നു.
What's Your Reaction?