പാർട്ടിക്കുള്ളിൽ നിർഭയമായി അഭിപ്രായം പറയണം; തുറന്ന ചർച്ചകൾക്ക് അവസരമൊരുക്കുമെന്ന് എം.എ. ബേബി

May 7, 2026 - 13:08
May 7, 2026 - 13:08
 0
പാർട്ടിക്കുള്ളിൽ നിർഭയമായി അഭിപ്രായം പറയണം; തുറന്ന ചർച്ചകൾക്ക് അവസരമൊരുക്കുമെന്ന് എം.എ. ബേബി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ തിരുത്തൽ നടപടികൾക്കും ആഭ്യന്തര ചർച്ചകൾക്കും ആഹ്വാനം ചെയ്ത് സി‌പി‌ഐ‌എം ജനറൽ സെക്രട്ടറി എം.എ. ബേബി. സഖാക്കൾ പാർട്ടി യോഗങ്ങളിൽ ഭയമില്ലാതെ കാര്യങ്ങൾ തുറന്നുപറയണമെന്നും അഭിപ്രായ പ്രകടനങ്ങൾക്കായി കൃത്യമായ അവസരം ഒരുക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ലോക്‌സഭാ പരാജയത്തിന് ശേഷം നടപ്പിലാക്കിയ തിരുത്തൽ നടപടികൾ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന സ്വയംവിമർശനവും അദ്ദേഹം നടത്തി.

പാർട്ടി നേതൃത്വത്തിന് എവിടെയെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും. പ്രവർത്തകർ ഉന്നയിക്കുന്ന കാര്യങ്ങൾ മുൻവിധികളില്ലാതെ കേൾക്കാൻ നേതൃത്വം തയ്യാറാകും. അതേസമയം, നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എം.എ. ബേബി വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള സിപിഐയുടെ എതിർപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോ പാർട്ടിക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എൽഡിഎഫ് സംവിധാനത്തിനുള്ളിലെ ചർച്ചകളിലൂടെയും പാർട്ടി വേദികളിലെ പരിശോധനകളിലൂടെയും ഉചിതമായ തീരുമാനങ്ങളിലേക്ക് നീങ്ങാനാണ് സി‌പി‌ഐ‌എം ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow