പുത്തന്‍ വാഹനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജു സാംസണ്‍
ഭംഗി പോലെ തന്നെ സുരക്ഷയുടെ കാര്യത്തിലും റേഞ്ച് റോവര്‍ മുന്നിലാണ്

പുത്തന്‍ വാഹനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജു സാംസണ്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പതിപ്പാണ് സഞ്ജു സ്വന്തമാക്കിയത്. ഏകദേശം മൂന്ന് കോടി രൂപയ്ക്കടുത്ത് വില വരുന്ന വാഹനം സാന്റോറിനി ബ്ലാക്ക് നിറത്തിലാണ് വരുന്നത്. ഭംഗി പോലെ തന്നെ സുരക്ഷയുടെ കാര്യത്തിലും റേഞ്ച് റോവര്‍ മുന്നിലാണ്.
ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍ഇഡി. ഹെഡ്ലാമ്പ്, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ലാമ്പ് തുടങ്ങിയവ കൊണ്ട് മനോഹരമാണ് എക്സ്റ്റീരിയര്‍. 3.0 ലീറ്റര്‍ ഡീസല്‍-പെട്രോള്‍ എന്‍ജിനിലും 4.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനിലും ഈ വാഹനം ലഭ്യമാണ്.
346 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. പെട്രോള്‍ എന്‍ജിന്റെ കാര്യത്തില്‍ 394 ബിഎച്ച്പി കരുത്തും 550 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത് . 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 523 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കും നല്‍കും.
What's Your Reaction?






