ഇടുക്കിയില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

സുബ്രഹ്മണിയെ രക്ഷിക്കുന്നതിനിടെ മറ്റ് നാലുപേര്‍ക്കും കുത്തേറ്റു.

Mar 7, 2025 - 17:15
Mar 7, 2025 - 17:16
 0  5
ഇടുക്കിയില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കിയിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ഉടുമ്പൻ ചോല ആട്ടുപാറ സ്വദേശി സുബ്രഹ്മണി ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയായിരുന്നു സുബ്രഹ്മണിക്ക് തേനീച്ചയുടെ കുത്തേറ്റത്.

വെള്ളം ശേഖരിക്കുന്നതിനിടെ തേനീച്ചക്കൂട്ടം ഇയാളെആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ബോധരഹിതനായ സുബ്രഹ്മണിയെ രക്ഷിക്കുന്നതിനിടെ മറ്റ് നാലുപേര്‍ക്കും കുത്തേറ്റു. സുബ്രഹ്മണിയെ ആദ്യം നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow