രണ്ട് ദിവസത്തെ ഇടിവ്; സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു
ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞത് 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവന് ശേഷം സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. റെക്കോർഡ് നിരക്കിൽ നിന്ന് കുറഞ്ഞതിന് ശേഷമാണ് ഈ വർധനവ്. ഇന്നത്തെ സ്വർണവില (22 കാരറ്റ്)
പവന് വർധിച്ചത് 320 രൂപയാണ്. ഒരു പവൻ (8 ഗ്രാം) വിപണി വില: 84,240 രൂപ. ഒരു ഗ്രാം വിപണി വില: 10,530 രൂപ.
ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞത് 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 12,000 രൂപയോളം നൽകേണ്ടി വരും.
വില വർധനവ് വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ സ്വർണവില 85,000 രൂപ വരെ എത്തിയിരുന്നു, അതിനുശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞത്.
മറ്റു വില വിവരങ്ങൾ- 18 കാരറ്റ് സ്വർണ്ണം 8,655 രൂപ,14 കാരറ്റ് സ്വർണ്ണം 6,735 രൂപ, 9 കാരറ്റ് സ്വർണ്ണം 4,345 രൂപ.
വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിലയിലാണ്. ഇന്നത്തെ വിപണി വില (ഒരു ഗ്രാമിന്): 144 രൂപ.
ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 രൂപയിലെത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ദീപാവലിയോടെ ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലേക്ക് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ.
What's Your Reaction?






