മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു; വിടവാങ്ങിയത് വിപ്ലവവീഥികളിൽ ചുവടുറപ്പിച്ച പോരാളി

1960-കളുടെ ഒടുവിൽ നടന്ന തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് സ്റ്റീഫൻ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായി മാറിയത്

Jan 31, 2026 - 16:49
Jan 31, 2026 - 16:49
 0
മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു; വിടവാങ്ങിയത് വിപ്ലവവീഥികളിൽ ചുവടുറപ്പിച്ച പോരാളി

കോതമംഗലം: മുൻ നക്സൽ പ്രസ്ഥാനം നേതാവും വിപ്ലവകാരിയുമായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (സഖാവ് സ്റ്റീഫൻ) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായി ജനിച്ചു. പിന്നീട് കുടുംബം ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. വിദ്യാർത്ഥി ജീവിതത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ-ൽ തുടർന്നെങ്കിലും, പിന്നീട് തീവ്ര വിപ്ലവ ആശയങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി.

1960-കളുടെ ഒടുവിൽ നടന്ന തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് സ്റ്റീഫൻ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായി മാറിയത്. 1971-ൽ പോലീസ് പിടിയിലായ അദ്ദേഹം കൊലക്കേസുകൾ ഉൾപ്പെടെ പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു. നീണ്ട കാലത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി. രാഷ്ട്രീയത്തിന് പിന്നാലെ ജീവിതത്തിന്റെ പിൽക്കാലത്ത് അദ്ദേഹം ആത്മീയതയിലേക്ക് തിരിയുകയും സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow