കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി

കഴിഞ്ഞ ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്

Sep 21, 2025 - 15:31
Sep 21, 2025 - 15:31
 0
കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് പോലീസിനു പരാതി ലഭിച്ചത്. അയൽവാസിയായ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. നാല് മാസത്തിനിടയിൽ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി. മെഡിക്കൽ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവ് ഒളിവിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow