ആഗോള അയ്യപ്പ സംഗമം നാളെ, പങ്കെടുക്കുക 3000ത്തിലധികം പ്രതിനിധികൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക

Sep 19, 2025 - 10:00
Sep 19, 2025 - 10:01
 0
ആഗോള അയ്യപ്പ സംഗമം നാളെ, പങ്കെടുക്കുക 3000ത്തിലധികം പ്രതിനിധികൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ (സെപ്തംബര്‍ 20, ശനിയാഴ്ച). ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വി.വി.ഐ.പികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആഗോള അയ്യപ്പ സംഗമത്തിലെ പ്രധാന ചർച്ച. 

What's Your Reaction?

like

dislike

love

funny

angry

sad

wow