ടേക്ക് ഓഫിന് തൊട്ടുമുന്‍പ് തീയും പുക, വിമാനത്തില്‍ നിന്ന് നിരങ്ങിയിറങ്ങി യാത്രക്കാര്‍; സംഭവം അമേരിക്കയില്‍

173 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു

Jul 27, 2025 - 11:53
Jul 27, 2025 - 11:53
 0  11
ടേക്ക് ഓഫിന് തൊട്ടുമുന്‍പ് തീയും പുക, വിമാനത്തില്‍ നിന്ന് നിരങ്ങിയിറങ്ങി യാത്രക്കാര്‍; സംഭവം അമേരിക്കയില്‍

വാഷിങ്ടൺ: റൺവേയിൽ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന്, യാത്രക്കാരെ സാഹസികമായി ഒഴിപ്പിച്ചു. ബോയിങ് 737 മാക്സ് 8 വിമാനത്തിന്‍റെ അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്കുള്ള ആഭ്യന്തര സർവീസിനിടെയാണ് സംഭവമുണ്ടായത്. വിമാനം പറന്നുയരുന്നതിന് തൊട്ട് മുന്‍പാണ് തീയും പുകയും ഉയർന്നത്. വൈകിട്ട് 5.10 ത്തോടെ തീ നിയന്ത്രണവിധേയമാക്കിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.

ഈ സമയം, 173 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിൽ നിന്ന് പുക ഉയരുന്നതിന്റെയും എമർജൻസി എക്സിറ്റിലൂടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതുമായുള്ള ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

എല്ലാവരെയും സുരക്ഷിതരായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതും പരിഭ്രാന്തരായി യാത്രക്കാർ പുറത്തേക്ക് ഓടുന്നതും വിമാനത്തില്‍ നിന്ന് നിരങ്ങിയിറങ്ങുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ലിന്‍ഡിങ് ഗിയറിലുണ്ടായ പ്രശ്നമാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 2.45 തിനാണ് സംഭവമുണ്ടായത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow