അര്‍ജന്‍റീനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

പ്രാദേശികസമയം രാവിലെ 9.45-നാണ് ഭൂചലനമുണ്ടായത്

May 2, 2025 - 21:56
May 2, 2025 - 21:56
 0  10
അര്‍ജന്‍റീനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് ഭൂചലനമുണ്ടായത്.

ചിലിയുടെ തെക്കേ അറ്റത്തുള്ള മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. മഗലനസ് പ്രദേശത്തെ തീരദേശമേഖലകളില്‍ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമുദ്രത്തിനടിയിലാണ് സുനാമിയുടെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രണ്ട് തുടര്‍ ചലനങ്ങള്‍ കൂടി ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow