'പുതിയ ടീസര്‍ ഇറങ്ങി'; കാരന്‍സിന്റെ പുതിയ പതിപ്പ് 'ക്ലാവിസ്' മെയ് 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

ക്ലാവിസിന് കുറച്ചുകൂടെ ഫീച്ചേഴ്സ് ഉണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

May 2, 2025 - 22:07
May 2, 2025 - 22:07
 0  14
'പുതിയ ടീസര്‍ ഇറങ്ങി'; കാരന്‍സിന്റെ പുതിയ പതിപ്പ് 'ക്ലാവിസ്' മെയ് 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

കിയയുടെ പ്രീമിയം എംപിവി, കാരന്‍സിന്റെ പുതിയ പതിപ്പ് 'ക്ലാവിസ്' മെയ് 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇപ്പോള്‍ പുതിയ കാറിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് കിയ ഇന്ത്യ. ക്ലാവിസ് എന്നാണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന കിയയുടെ തന്നെ മോഡലായ കാരന്‍സിനും മുകളിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം.

ക്ലാവിസിന് കുറച്ചുകൂടെ ഫീച്ചേഴ്സ് ഉണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്‍ജിന്‍ ഓപ്ഷനുകള്‍ കാരന്‍സിനെ പോലെയാകാന്‍ സാധ്യതയുണ്ട്. മൂന്ന് എന്‍ജിനുകളാണ് പ്രധാനമായും. ഒന്നാമത്തേത്, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും  113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.5 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിന്‍. കൂടാതെ 158 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന  1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇതില്‍ ഉള്‍പ്പെടുന്നു.

6 സ്പീഡ് ഐഎംടി ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ലഭ്യമാണ്. കൂടാതെ 115 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow