കാമുകനെ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞു; യുവതിയെ ബന്ധുക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി ,മൃതദേഹം കത്തിച്ചു
കർണാടകയിലെ ബെലഗാവിയിൽ പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ക്രൂരമായി കൊലപ്പെടുത്തി. ഹുക്കേരി സ്വദേശിനിയായ സത്യവ്വ ഹെലവാർ (24) ആണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. കാമുകനായ കൃഷ്ണ പാട്ടീലുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
ഫെബ്രുവരിയിൽ കാമുകനൊപ്പം ഒളിച്ചോടിയ സത്യവ്വയെ ബന്ധുക്കൾ കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ എത്തിച്ച് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ, മാർച്ച് 21-ന് യുവതിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ ശ്മശാനത്തിൽ മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. സത്യവ്വയെ കാണാനില്ലെന്ന് കാമുകൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ മൂന്ന് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
What's Your Reaction?