നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട‌‌ണമെന്ന് കോടതി നിർദേശിച്ചു.

Mar 27, 2025 - 15:54
Mar 27, 2025 - 15:54
 0  19
നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കോഴിക്കോട് കസബ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട‌‌ണമെന്ന് കോടതി നിർദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാ‌ൽ ജാമ്യം റദ്ദാക്കാൻ പോലീസിന് ഇടപെടാം. കേസ് അന്വേഷണഘട്ടത്തിലായതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow