സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും.

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും.
What's Your Reaction?






