തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി

വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുത്

Nov 17, 2025 - 19:00
Nov 17, 2025 - 19:00
 0
തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി
കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈഷ്ണയെ ഒഴിവാക്കിയത് നീതികേടാണെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
 
പേര് ഒഴിവാക്കിയത് അനീതിയാണ്. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും, സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും, രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. 
 
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow