പിടിച്ചെടുത്തത് എൽഡിഎഫ് വോട്ടുകളെന്ന് പി വി അൻവർ

പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്

Jun 23, 2025 - 11:35
Jun 23, 2025 - 11:35
 0  11
പിടിച്ചെടുത്തത് എൽഡിഎഫ് വോട്ടുകളെന്ന് പി വി അൻവർ
മലപ്പുറം: പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്ന് പി വി അൻവർ. പതിനായിരം വോട്ട് പിന്നിട്ടതിനു പിന്നാലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അൻറിന്‍റെ പ്രതികരണം.  എൽ ഡി എഫ് ക്യാമ്പിൽ നിന്നാണ് വോട്ട് ചോരുന്നതെന്നും യുഡിഎഫിനൊപ്പം മുന്നോടു പോകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകുമെന്നും പി വി അൻവർ വ്യക്തമാക്കി.
 
അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നുവെന്നാണ് വാർത്തകൾ വരുന്നതെന്നും എന്നാലത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.  പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്. തനിക്കും ഷൌക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അൻവർ പറഞ്ഞു.
 
മാത്രമല്ല എൻ്റെ രാഷ്ട്രീയം എന്താകും എന്നതിൽ ആശങ്കയില്ലെന്നും എംഎൽഎയൊ മന്ത്രിയോ ആകേണ്ടെന്നും തൻ്റെ പൊതുപ്രവർത്തനം തുടരുമെന്നും അൻവർ വ്യക്തമാക്കി. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും  താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow