ശബരിമലയിൽ വൃശ്ചിക പുലരിയിലെ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ

മണ്ഡലകാലാരംഭം പ്രമാണിച്ച് സന്നിധാനത്ത് ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്

Nov 17, 2025 - 17:08
Nov 17, 2025 - 17:08
 0
ശബരിമലയിൽ വൃശ്ചിക പുലരിയിലെ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ

പത്തനംതിട്ട: പുണ്യമായ മണ്ഡലകാലത്തിന് ഇന്ന് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ തുടക്കമായി. പുതിയ മേൽശാന്തിമാരാണ് ഇന്ന് നട തുറന്നത്. മണ്ഡലകാലാരംഭം പ്രമാണിച്ച് സന്നിധാനത്ത് ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വൃശ്ചിക പുലരിയിൽ നടന്ന ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ നടത്തി. തുലാമാസ പൂജ വേളയിൽ രാഷ്ട്രപതി സന്നിധാനത്ത് എത്തിയിരുന്നെങ്കിലും അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. അതിനെ തുടർന്നാണ് ഇന്ന് ഈ പ്രധാന ചടങ്ങ് നടത്തിയത്. 

ഡിസംബര്‍ 26നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 20ന് രാവിലെ നടയടയ്ക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow