ന്യൂയോര്‍ക്ക്: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലുമായുള്ള സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മാത്രമല്ല ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. ട്രംപിൻ്റെ പ്രഖ്യാപനത്തിനിടെ ഗസയിൽ ഇസ്രയേൽ അതി ശക്തമായ ആക്രമണം തുടരുകയാണ്. എന്നാൽ ഇസ്രയേൽ താൽക്കാലികമായി വെടിനിർത്തൽ ഏർപ്പെടുത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ പിന്മാറ്റത്തിനുള്ള അതിർത്തി രേഖ ഇസ്രയേൽ അംഗീകരിച്ചു. ഇത് ഹമാസ് അംഗീകരിച്ചാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. കരാർ അംഗീകരിക്കാൻ ഹമാസിന് ഞായറാഴ്ച വൈകിട്ട് ആറ് വരെ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് വീണ്ടും ട്രംപിൻ്റെ ശാസനം.