പ്രേക്ഷകരെ ത്രസിപ്പിച്ച് ‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്ത്
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. പുതുമുഖം അംബികയാണ് നായിക

തിരുവനന്തപുരം: ഗുണ്ടാകുടിപ്പകയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗ്യാംഗ്സ്റ്റർ ആക്ഷൻ-ഡ്രാമ ത്രില്ലർ ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റിലീസായതോടെ തന്നെ പ്രേക്ഷകർ വമ്പൻ സ്വീകരണമാണ് നൽകുന്നത്.
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ചു. അനിൽകുമാർ ജിയും സാമുവൽ മത്തായി (യു.എസ്.എ)യും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. പുതുമുഖം അംബികയാണ് നായിക.
ട്രെയിലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
ചിത്രത്തിൽ നന്ദു, അലൻസിയർ, എം. എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, അമിത്ത് (വാഴ ഫെയിം), കുട്ടി അഖിൽ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ വലിയ ആകർഷണം. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെള യിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ചത്. സിനിമയുടെ മുഴുവൻ ചിത്രീകരണവും തിരുവനന്തപുരത്താണ് നടന്നത്.
ടെക്നിക്കൽ ക്രൂ:
- ഛായാഗ്രഹണം – ശിവൻ എസ്. സംഗീത്.
* എഡിറ്റിംഗ് – പ്രദീപ് ശങ്കർ.
* സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ.
* ഗാനരചന – ഡസ്റ്റൺ അൽഫോൺസ്.
* ഗായിക – ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം).
* പശ്ചാത്തല സംഗീതം – ആൻ്റണി ഫ്രാൻസിസ്.
* കല – അജിത് കൃഷ്ണ.
* ചമയം – സൈജു നേമം.
* കോസ്റ്റ്യും – റാണ പ്രതാപ്.
* ഓഡിയോഗ്രാഫി – ബിനോയ് ബെന്നി.
* ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ.
* സ്റ്റിൽസ് – ജിഷ്ണു സന്തോഷ്.
* പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്.
* പി.ആർ.ഒ – അജയ് തുണ്ടത്തിൽ.
‘അങ്കം അട്ടഹാസം’ ഉടൻ പ്രദർശനത്തിനെത്തും.
What's Your Reaction?






