യുഎസില്‍ ലാൻഡിങ്ങിനിടെ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു
64 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

വാഷിങ്ടണ്‍: അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ രണ്ടു പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
What's Your Reaction?






