മുംബൈ: മുംബൈ വിനോദ് വിമാനത്താവളത്തിൽ സ്പേസ് ജെറ്റ് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി. പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.
സ്പൈസ് ജെറ്റ് വിമാനത്തിന് ഗുരുതര സാങ്കേതിക തകരാർ കണ്ടെത്തുകയും ലാൻഡിങ്ങിനൊരുങ്ങവെ വിമാനത്തിന്‍റെ ചക്രം ഊരിത്തെറിച്ച് കാണാതാവുകയും ചെയ്തിരുന്നു. കാണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്‌പൈസ്‌ജെറ്റ് Q400 വിമാനത്തിന്റെ പുറംചക്രമാണ് പറന്നുയരുന്നതിനിടെ നിലത്തേക്ക് തെറിച്ചുവീണത്.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അതേസമയം 75പേരുമായി പുറപ്പെട്ട വിമാനം സുരക്ഷിതമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി.